Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chief Secretary

ഐ​എ​എ​സ് ത​ല​പ്പ​ത്തെ അ​ഴി​ച്ചു​പ​ണി; ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി​യി​ൽ മ​ന്ത്രി​മാ​ർ​ക്ക് അ​തൃ​പ്തി

തി​രു​വ​ന​ന്ത​പു​രം: പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് ഐ​എ​എ​സ് ത​ല​പ്പ​ത്ത് വ​ൻ അ​ഴി​ച്ചു​പ​ണി ന​ട​ത്തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി​ക​ളി​ൽ മ​ന്ത്രി​മാ​ർ​ക്ക് അ​തൃ​പ്തി.

ക​ള​ക്ട​ർ​മാ​രു​ടെ മാ​റ്റം റ​വ​ന്യു മ​ന്ത്രി അ​റി​യാ​തെ​യാ​ണ് ന​ട​ന്ന​ത്. കൂ​ടാ​തെ വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​റെ വ​ച്ച​തും വ്യ​വ​സാ​യ മ​ന്ത്രി അ​റി​യാ​തെ​യാ​ണ്. ഈ ​ഘ​ട്ട​ത്തി​ലാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി​യി​ൽ മ​ന്ത്രി​മാ​ർ പ​ര​സ്യ​മാ​യി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​ത്.

സം​സ്ഥാ​ന ഭ​ര​ണ​ത​ല​പ്പ​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് പു​തി​യ ഉ​ത്ത​ര​വി​ലൂ​ടെ വ​ന്നി​രി​ക്കു​ന്ന​ത്. പാ​ട്ടീ​ൽ അ​ജി​ത് ഭ​ഗ​വ​ത് റാ​വു​വി​നെ ധ​ന​വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു. പി.​ബി. നൂ​ഹി​നെ​യാ​ണ് ജി​എ​സ്ടി ക​മ്മീ​ഷ്ണ​റാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. കെ. ​ഇ​മ്പ​ശേ​ഖ​റാ​ണ് പു​തി​യ വാ​ട്ട​ർ അ​തോ​റി​റ്റി എം​ഡി.

ക​ണ്ണൂ​ർ ക​ള​ക്ട​റാ​യ അ​രു​ൺ കെ. ​വി​ജ​യ​നെ​യാ​ണ് വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ച​ത്. ഈ ​നി​യ​മ​ന​ത്തി​ലാ​ണ് വ്യ​വ​സാ​യ മ​ന്ത്രി അ​തൃ​പ്തി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സ്നേ​ഹി​ൽ കു​മാ​ർ സിം​ഗി​നെ പു​തി​യ എ​ൻ​ട്ര​ൻ​സ് ക​മ്മീ​ഷ്ണ​റാ​യി നി​യ​മി​ച്ചു.

Kerala

പ്ര​ശാ​ന്ത് നാ​യ​ർ​ക്ക് വീ​ണ്ടും കു​രു​ക്ക്; എ​ട്ടാ​മ​ത്തെ അ​ച്ച​ട​ക്ക നോ​ട്ടീ​സ് ന​ൽ​കി സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ്ര​ശാ​ന്ത് നാ​യ​ർ​ക്കെ​തി​രെ വീ​ണ്ടും അ​ച്ച​ട​ക്ക ന​ട​പ​ടി​യു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി സ​സ്പെ​ൻ​ഷ​നി​ൽ തു​ട​രു​ന്ന പ്ര​ശാ​ന്തി​നെ​തി​രെ ഇ​ത് എ​ട്ടാം ത​വ​ണ​യാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ അ​നു​മ​തി​യി​ല്ലാ​തെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​തി​നാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി ഇ​പ്പോ​ൾ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

അ​ഖി​ലേ​ന്ത്യാ സ​ർ​വീ​സ് ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചു​കൊ​ണ്ട് പ​ര​സ്യ​പ്ര​തി​ക​ര​ണം ന​ട​ത്തി, സ​ർ​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് മു​ൻ​കൂ​ട്ടി അ​നു​വാ​ദം വാ​ങ്ങാ​തെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ചു എ​ന്നീ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോ​ട്ടീ​സ്. നി​ല​വി​ൽ സ​സ്പെ​ൻ​ഷ​നി​ൽ ക​ഴി​യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇതിനോടകം തന്നെ വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

മുതിർന്ന  ഐഎഎസ് ഉദ്യോഗസ്ഥൻ ബി. അശോകിനെതിരെയും സമാനമായ പ്രശ്‌നങ്ങൾ ഉന്നയിച്ച് സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള ഓൺലൈൻ അഭിമുഖങ്ങളും ഇന്‍റ്ർനെറ്റിൽ ഇതിനോടകം വൈറലാണ്. നേ​ര​ത്തെ​യും സോ​ഷ്യ​ൽ മീ​ഡി​യ ഇ​ട​പെ​ട​ലു​ക​ളു​ടെ​യും മ​റ്റ് ഔ​ദ്യോ​ഗി​ക വീ​ഴ്ച​ക​ളു​ടെ​യും പേ​രി​ൽ പ്ര​ശാ​ന്ത് നാ​യ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണ​ങ്ങ​ളും ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. 

Kerala

മ​ണി​യാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി കെ​എ​സ്ഇ​ബി ഏ​റ്റെ​ടു​ക്കി​ല്ല; നി​ർ​ദേ​ശം ന​ൽ​കി ചീ​ഫ് സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: മ​ണി​യാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി കെ​എ​സ്ഇ​ബി ഏ​റ്റെ​ടു​ക്കി​ല്ല. ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് ന​ട​പ​ടി നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. വ്യ​വ​സാ​യ വ​കു​പ്പാ​ണ് ഏ​റ്റെ​ടു​ക്കാ​ൻ ഉ​ള്ള നീ​ക്കം ത​ട​ഞ്ഞ​ത്.

കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ പ​ദ്ധ​തി ഏ​റ്റെ​ടു​ക്കാ​ൻ കെ​എ​സ്ഇ​ബി ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് എ​ത്തി​യ കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ർ​ബൊ​റാ​ണ്ടം ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞി​രു​ന്നു. പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തോ​ടെ ഏ​റ്റെ​ടു​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ ആ​ണ് നി​ർ​ത്തി വ​യാ​ക്ക​ൽ.

ഏ​റ്റെ​ടു​ക്ക​ൽ പ​ഠി​ക്കാ​ൻ വെ​ച്ച ഉ​പ​സ​മി​തി റി​പ്പോ​ർ​ട്ട് വ​രും മു​ൻ​പ് ന​ട​പ​ടി പാ​ടി​ല്ലെ​ന്നാ​ണ് വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. ഇ​ന്ന​ത്തെ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ കെ​എ​സ്ഇ​ബി ന​ട​പ​ടി​യെ മ​ന്ത്രി പി. ​രാ​ജീ​വ് വി​മ​ർ​ശി​ച്ചു.

പി​ന്നാ​ലെ​യാ​ണ് പ​ദ്ധ​തി നി​ർ​ത്തി​വെ​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കെ​എ​സ്ഇ​ബി എം​ഡി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കെ​എ​സ്ഇ​ബി തീ​രു​മാ​ന​ത്തി​നെ​തി​രെ ക​മ്പ​നി ഹൈ​ക്കൊ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കെ ആ​ണ് സ​ർ​ക്കാ​ർ പി​ന്മാ​റ്റം.

 

Kerala

ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ​യും സെ​ക്ര​ട്ട​റി​മാ​രു​ടെ​യും ഓ​ഫീ​സി​ലെ ചാ​യ​കു​ടി; ചെ​ല​വ് 6.05 ല​ക്ഷം

തി​രു​വ​ന​ന്ത​പു​രം: ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും സെക്രട്ടേറിയറ്റിലെ ഓഫീസിലെ കഴിഞ്ഞ മൂന്നു മാസത്തെ ചായകുടി ചെലവ് 6.05 ലക്ഷം രൂപ. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലെ ചാ​യ​കു​ടി​യ്ക്കു മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സ് സെ​ക്ര​ട്ടേ​റി​യ​റ്റ് ബ്രാ​ഞ്ചി​ന് 6.05 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് പൊ​തു​ഭ​ര​ണ അ​ക്കൗ​ണ്ട്സ് വി​ഭാ​ഗം ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഒ​രു മാ​സം ശ​രാ​ശ​രി ര​ണ്ടു ല​ക്ഷം രൂ​പ​വീ​ത​മാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ​യും സെ​ക്ര​ട്ട​റി​മാ​രു​ടെ​യും ചാ​യ​കു​ടി​ക്കാ​യി ചെ​ല​വാ​കു​ന്ന​ത​ത്രേ. പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ ക​ണ​ക്കാ​ക്കി​യാ​ൽ പ്ര​തി​ദി​നം 10,000 രൂ​പ വീ​തം ചാ​യ​യ്ക്കും ക​ടി​ക്കു​മാ​യി നീ​ക്കി​വ​യ്ക്കു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ.

ഇ​ന്ത്യ​ൻ കോ​ഫി​ഹൗ​സി​ൽ നി​ന്നു​ള്ള ചാ​യ​യു​ടെ​യും ക​ടി​യു​ടെ​യും കു​ടി​ശി​ക ബി​ല്ലു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് 6,05,434 രൂ​പ അ​നു​വ​ദി​ച്ച​ത്.

Kerala

ചീ​ഫ് സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ട​തും ഒ​രാ​ഴ്ച സ​മ​യപ​രി​ധി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ന്നുവ​​​രു​​​ന്ന തീ​​​വ്ര വോ​​​ട്ട​​​ർപ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​വു​​​മാ​​​യി (എ​​​സ്ഐ​​​ആ​​​ർ) ബ​​​ന്ധ​​​പ്പെ​​​ട്ടു ഒ​​​രാ​​​ഴ്ച കൂ​​​ടി സ​​​മ​​​യ​​​പ​​​രി​​​ധി നീ​​​ട്ട​​​ണ​​​മെ​​​ന്നാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചെ​​​ത്തി​​​യ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ.​​​എ.​​​ ജ​​​യ​​​ല​​​തി​​​ല​​​ക് കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ, സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യെ വി​​​ളി​​​ച്ചുവ​​​രു​​​ത്തി ഹി​​​യ​​​റിംഗ് ന​​​ട​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ എ​​​സ്ഐ​​​ആ​​​ർ കാ​​​ല​​​പ​​​രി​​​ധി ഒ​​​രാ​​​ഴ്ചകൂ​​​ടി നീ​​​ട്ട​​​ണ​​​മെ​​​ന്ന് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ആ​​​വ​​​ശ്യമുന്ന​​​യി​​​ച്ച​​​ത്. എ​​​സ്ആ​​​ആ​​​ർ ന​​​ട​​​പ​​​ടി നീ​​​ട്ട​​​ണ​​​മെ​​​ന്ന സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ നി​​​വേ​​​ദ​​​ന​​​വും കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി കൈ​​​മാ​​​റി.

ഇ​​​തോ​​​ടൊ​​​പ്പം മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീസ​​​ർ ഡോ. ​​​ര​​​ത്ത​​​ൻ യു. ​​​ഖേ​​​ൽ​​​ക്ക​​​റിനെ​​​യും ക​​​മ്മീ​​​ഷ​​​ൻ ഡ​​​ൽ​​​ഹി​​​ക്കു വി​​​ളി​​​പ്പി​​​ച്ചി​​​രു​​​ന്നു. എ​​​സ്ഐ​​​ആ​​​ർ എ​​​ന്യു​​​മ​​​റേ​​​ഷ​​​ൻ ഫോ​​​റം പൂ​​​രി​​​പ്പി​​​ച്ചു ന​​​ൽ​​​കാ​​​ൻ കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യം ര​​​ത്ത​​​ൻ ഖേ​​​ൽ​​​ക്ക​​​റും കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ടു​​​ത്തി.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ബി​​​എ​​​ൽ​​​ഒ​​​മാ​​​രും രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ ബൂ​​​ത്ത് ലെ​​​വ​​​ൽ ഏ​​​ജ​​​ന്‍റു​​​മാ​​​രും (ബി​​​എ​​​ൽ​​​എ) ചേ​​​ർ​​​ന്നു​​​ള്ള യോ​​​ഗ​​​ങ്ങ​​​ൾ ഒ​​​ട്ടു​​​മി​​​ക്ക​​​യി​​​ട​​​ത്തും പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത കാ​​​ര്യ​​​വും അ​​​ദ്ദേ​​​ഹം ക​​​മ്മീ​​​ഷ​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ടു​​​ത്തി.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ന്ന ശേ​​​ഷം കു​​​റ​​​ച്ചു ദി​​​വ​​​സ​​​ങ്ങ​​​ൾകൂ​​​ടി ല​​​ഭി​​​ച്ചാ​​​ൽ ബി​​​എ​​​ൽ​​​ഒ-ബി​​​എ​​​ൽ​​​എ മീ​​​റ്റിംഗുക​​​ൾ ചേ​​​ർ​​​ന്ന് കൂ​​​ടു​​​ത​​​ൽ പേ​​​രെ ക​​​ണ്ടെ​​​ത്താ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​കും.ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ നേ​​​തൃ​​​ത്വം തി​​​ര​​​ക്കി​​​ലാ​​​യ​​​തി​​​നാ​​​ൽ കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചാ​​​ൽ പ​​​രാ​​​തി​​​ക​​​ളി​​​ല്ലാ​​​ത്ത വോ​​​ട്ട​​​ർപ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നും സി​​​ഇ​​​ഒ അ​​​റി​​​യി​​​ച്ചു.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​യ​​​തി​​​നാ​​​ൽ എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ നീ​​​ട്ട​​​ണ​​​മെ​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം ന്യാ​​​യ​​​മാ​​​ണെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി​​​യി​​​രു​​​ന്നു. ഈ ​​​ആ​​​വ​​​ശ്യം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നി​​​ൽ നി​​​വേ​​​ദ​​​ന​​​മാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ഹ​​​ർ​​​ജി​​​യു​​​മാ​​​യെ​​​ത്തി​​​യ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യെയും സി​​​ഇ​​​ഒ​​​യെ​​​യും ഡ​​​ൽ​​​ഹി​​​യി​​​ൽ വി​​​ളി​​​ച്ചുവ​​​രു​​​ത്തി ഹി​​​യ​​​റിം​​​ഗ് ന​​​ട​​​ത്തി​​​യ​​​ത്. തു​​​ട​​​ർ​​​ന്നാ​​​ണ് എ​​​സ്ഐ​​​ആ​​​ർ ഫോ​​​റം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഒ​​​രാ​​​ഴ്ചകൂ​​​ടി സ​​​മ​​​യ​​​പ​​​രി​​​ധി ദീ​​​ർ​​​ഘി​​​പ്പി​​​ക്കാ​​​ൻ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്ത​​​ത്. നേ​​​ര​​​ത്തെ​​​യും ഒ​​​രാ​​​ഴ്ച സ​​​മ​​​യ​​​പ​​​രി​​​ധി ദീ​​​ർ​​​ഘി​​​പ്പി​​​ച്ചി​​​രു​​​ന്നു.

Kerala

ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ള്‍​ക്കു​ള്ള ഡി​എ​ജെ​ജി​യു​എ പ​ദ്ധ​തി: ചീ​ഫ് സെ​ക്ര​ട്ട​റി ത​ല​വ​നാ​യി ഏ​കോ​പ​ന സ​മി​തി രൂ​പീ​ക​രി​ച്ചു

സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​യി​ലെ ഗോ​ത്ര​സ​മൂ​ഹ​ങ്ങ​ളു​ടെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്താ​നാ​യി പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച ‘ധ​ര്‍​ത്തി ആ​ബ ജ​ന​ജാ​തീ​യ ഗ്രാം ​ഉ​ത്ക​ര്‍​ഷ് അ​ഭി​യാ​ന്‍’ ന്‍റെ ന​ട​ത്തി​പ്പി​നാ​യി കേ​ര​ളം ഏ​കോ​പ​ന​സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. ഇ​ന്ത്യ​യി​ലെ ഗോ​ത്ര​വ​ര്‍​ഗ ഭൂ​രി​പ​ക്ഷ ഗ്രാ​മ​ങ്ങ​ളി​ലും പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന ജി​ല്ല​ക​ളി​ലു​മാ​യി ഏ​ക​ദേ​ശം 63,000 ഗ്രാ​മ​ങ്ങ​ളെ ഉ​ള്‍​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് അ​വ​രു​ടെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്താ​നാ​യി വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി കേ​ര​ള​ത്തി​ലെ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ള്‍​ക്കും ഏ​റെ ഗു​ണം ചെ​യ്യും.

വ​നാ​വ​കാ​ശ നി​യ​മം (എ​ഫ്ആ​ര്‍​എ) ബാ​ധ​ക​മാ​യ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും സു​സ്ഥി​ര കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു കേ​ന്ദ്ര ആ​ദി​വാ​സി കാ​ര്യ മ​ന്ത്രാ​ല​യ​വും കൃ​ഷി-​ക​ര്‍​ഷ​ക ക്ഷേ​മ മ​ന്ത്രാ​ല​യ​വും സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. പ​ദ്ധ​തി​യി​ലൂ​ടെ ഏ​ക​ദേ​ശം ര​ണ്ടു ല​ക്ഷം എ​ഫ്ആ​ര്‍​എ പ​ട്ട​യ ഉ​ട​മ​ക​ള്‍​ക്കു പ്ര​യോ​ജ​നം ല​ഭി​ക്കും. സാ​മൂ​ഹി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ഉ​പ​ജീ​വ​ന​മാ​ര്‍​ഗം എ​ന്നി​വ​യി​ലെ വി​ട​വു​ക​ള്‍ നി​ക​ത്തു​ന്ന​തി​ലൂ​ടെ ഗോ​ത്ര മേ​ഖ​ല​ക​ളു​ടെ​യും സ​മൂ​ഹ​ങ്ങ​ളു​ടെ​യും സ​മ​ഗ്ര​വും സു​സ്ഥി​ര​വു​മാ​യ വി​ക​സ​നം പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു. ഇ​ന്ത്യ​യി​ലെ അ​ഞ്ചു കോ​ടി​യി​ല​ധി​കം ആ​ദി​വാ​സി ജ​ന​ങ്ങ​ള്‍ പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​കും.

കേ​ന്ദ്ര​കൃ​ഷി- ക​ര്‍​ഷ​ക ക്ഷേ​മ വ​കു​പ്പ് 2024-25 മു​ത​ല്‍ 2028-29 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലേ​ക്ക് 2,500 കോ​ടി രൂ​പ​യാ​ണു പ​ദ്ധ​തി​ക്കാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി, പ്ര​സ​ക്ത​മാ​യ മ​റ്റു പ​ദ്ധ​തി​ക​ളി​ലെ ഗു​ണ​ഭോ​ക്തൃ വി​ഹി​തം 10 ശ​ത​മാ​നം വ​രെ കു​റ​യ്ക്കാ​നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ കാ​ര്യ​ക്ഷ​മ​വും സ​മ​യ​ബ​ന്ധി​ത​വു​മാ​യ ന​ട​ത്തി​പ്പി​നും പു​രോ​ഗ​തി നി​രീ​ക്ഷി​ക്കു​ന്ന​തി​നും ചീ​ഫ് സെ​ക്ര​ട്ട​റി ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യ ഒ​ന്‍​പ​തം​ഗ ഏ​കോ​പ​ന സ​മി​തി​യാ​ണ് കേ​ര​ളം രൂ​പീ​ക​രി​ച്ച​ത്.
കൃ​ഷി വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ക​ണ്‍​വീ​ന​റാ​യ സ​മി​തി​യി​ല്‍ പ​ട്ടി​ക​ജാ​തി-​വ​ര്‍​ഗ വി​ക​സ​നം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, വ്യ​വ​സാ​യം, വ​നം-​വ​ന്യ​ജീ​വി, റ​വ​ന്യു, മൃ​ഗ​സം​ര​ക്ഷ​ണം, ഫി​ഷ​റീ​സ് എ​ന്നീ വ​കു​പ്പു​ക​ളു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍ അം​ഗ​ങ്ങ​ളാ​ണ്.


എ​ഫ്ആ​ര്‍​എ പ​ട്ട​യ ഉ​ട​മ​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യാ​ണ്. അ​ര്‍​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്, പ്രാ​ഥ​മി​ക കൃ​ഷി, കാ​ര്‍​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍, ശേ​ഷി വ​ര്‍​ധി​പ്പി​ക്ക​ല്‍, ജ​ല​സേ​ച​ന സൗ​ക​ര്യ​ങ്ങ​ള്‍, വി​ത്ത്-​ന​ഴ്‌​സ​റി, വി​പ​ണ​ന ബ​ന്ധ​ങ്ങ​ള്‍ തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി വാ​ര്‍​ഷി​ക ക​ര്‍​മ പ​ദ്ധ​തി ത​യ​റാ​ക്കേ​ണ്ട​ത് കൃ​ഷി വ​കു​പ്പാ​ണ്.


നൂ​ത​ന പ​ദ്ധ​തി​ക​ള്‍:

ആ​ദി​വാ​സി ഹോം​സ്റ്റേ:
ടൂ​റി​സം മ​ന്ത്രാ​ല​യം വ​ഴി സ്വ​ദേ​ശ് ദ​ര്‍​ശ​ന്‍ പ​ദ്ധ​തി പ്ര​കാ​രം ഏ​ക​ദേ​ശം 1000 ഹോം ​സ്റ്റേ​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കും. ഇ​തി​നാ​യി ഓ​രോ വീ​ടി​നും പു​തി​യ ര​ണ്ടു മു​റി​ക​ളു​ള്ള ഹോം ​സ്റ്റേ നി​ര്‍​മി​ക്കു​ന്ന​തി​ന് അ​ഞ്ചു ല​ക്ഷം രൂ​പ​യോ നി​ല​വി​ലു​ള്ള ഘ​ട​ന​ക​ള്‍ ഹോം ​സ്റ്റേ​ക​ളാ​ക്കി പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​നു മൂ​ന്നു ല​ക്ഷം രൂ​പ​യോ ന​ല്‍​കും.
സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്ത​ല്‍:
പ്ര​ധാ​ന​മ​ന്ത്രി-​ശ്രീ സ്‌​കൂ​ളു​ക​ളു​ടെ മാ​തൃ​ക​യി​ല്‍ ആ​ശ്ര​മ സ്‌​കൂ​ളു​ക​ള്‍, ഹോ​സ്റ്റ​ലു​ക​ള്‍, ട്രൈ​ബ​ല്‍ സ്‌​കൂ​ളു​ക​ള്‍, ഗ​വ. റെ​സി​ഡ​ന്‍​ഷ​ല്‍ സ്‌​കൂ​ളു​ക​ള്‍ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തും.
അ​രി​വാ​ള്‍ രോ​ഗ​നി​ര്‍​ണ​യം:
പ്ര​സ​വ​പൂ​ര്‍​വ രോ​ഗ​നി​ര്‍​ണ​യ​ത്തി​ന് പ്ര​ത്യേ​ക ഊ​ന്ന​ല്‍. അ​തു​വ​ഴി ഭാ​വി ജ​ന​ന​ങ്ങ​ള്‍ ത​ട​ഞ്ഞ് അ​രി​വാ​ള്‍ രോ​ഗ​ത്തി​ന്‍റെ വ്യാ​പ​നം കു​റ​യ്ക്കും.
ട്രൈ​ബ​ല്‍ മ​ള്‍​ട്ടി പ​ര്‍​പ്പ​സ് മാ​ര്‍​ക്ക​റ്റിം​ഗ് സെ​ന്‍റ​ര്‍:
ആ​ദി​വാ​സി ഉ​ത്പാ​ദ​ക​ര്‍​ക്ക് അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് ന്യാ​യ​വി​ല ല​ഭി​ക്കു​ന്ന​തി​നും ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ആ​ദി​വാ​സി​ക​ളി​ല്‍​നി​ന്ന് നേ​രി​ട്ട് മി​ത​മാ​യ നി​ര​ക്കി​ല്‍ ഗോ​ത്ര ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നു​മാ​യി ഏ​ക​ദേ​ശം 100 മാ​ര്‍​ക്ക​റ്റിം​ഗ് സെ​ന്‍റ​റു​ക​ള്‍ സ്ഥാ​പി​ക്കും.

Latest News

Corehub Up